അഫ്ഘാനിസ്ഥാനിൽ സമാധാനവും സ്ഥിരതയും നിലനിർത്താനുള്ള ലോക രാജ്യങ്ങളുടെ ശ്രമങ്ങൾക്ക് പിന്തുണ നൽകി യു എ ഇ

യു എ ഇ . 6.2 ബില്യൺ ദിർഹത്തിന്റെ മാനുഷിക സഹായമാണ് ഓഗസ്റ്റ് മാസം വരെ നൽകിയത്

അഫ്ഘാനിസ്ഥാനിൽ സമാധാനവും സ്ഥിരതയും നിലനിർത്താനുള്ള ലോക രാജ്യങ്ങളുടെ ശ്രമങ്ങൾക്ക് പിന്തുണ നൽകി യു എ ഇ . 6.2 ബില്യൺ ദിർഹത്തിന്റെ മാനുഷിക സഹായമാണ് ഓഗസ്റ്റ് മാസം വരെ യു എ ഇ അഫ്ഘാനിസ്താന് നൽകിയത്. ഭക്ഷണവും വൈദ്യ സഹായവും ഉൾപ്പടെ അഞ്ചു വിമങ്ങളാണ് യു എ ഇ കഴിഞ്ഞ ദിവസങ്ങളിൽ അയച്ചത്.  
അബുദാബി കിരീടാവകാശിയും  ഉപ സുപ്രീം കമാൻഡറുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സയ്ദ് അൽ നഹ്യാന്റെ നേതൃത്വത്തിൽ  ഭക്ഷണ വൈദ്യ സഹായം,
വനിതാ ശാക്തീകരണം,ഭവന സൗകര്യങ്ങൾ വികസിപ്പിക്കുക എന്നിവയ്ക്കായി സർക്കാർ പിന്തുണ  നല്കുന്നുണ്ട്. യു എ ഇ യുടെ സഹായത്തോടെ അഫ്‌ഗാനിൽ നിന്ന് 40,000 പേരെ ഒഴിപ്പിക്കാനും 
ആയിരക്കണക്കിന് അഫ്ഘാൻ പൗരന്മാരെ താൽക്കാലികമായി  മറ്റ് രാജ്യങ്ങളിലേക്ക് മാറ്റാനും സാധിച്ചു.

More from Local News

Blogs