2023 നെ അപേക്ഷിച്ച് 18% വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
അജ്മാനിൽ ഈ വർഷത്തിൻ്റെ ആദ്യ പകുതിയിൽ 1.9 ദശലക്ഷത്തിലധികം ആൾക്കാർ പൊതുഗതാഗതം ഉപയോഗിച്ചതായി അജ്മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി. 2023 നെ അപേക്ഷിച്ച് 18% വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ചു ബസുകൾ 62,327 ട്രിപ്പുകൾ പൂർത്തിയാക്കി. വർദ്ധിച്ചുവരുന്ന പൊതുഗതാഗത ആവശ്യം നിറവേറ്റുന്നതിനായി സുപ്രധാനമായ പദ്ധതികൾ തയ്യാറാക്കുകയാണ് അജ്മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി.ഉപയോക്താക്കൾക്ക് ആധുനികവും സൗകര്യപ്രദവുമായ ഗതാഗത സൗകര്യങ്ങൾ ലഭ്യമാക്കുകയാണ് അതോറിറ്റി ലക്ഷ്യമിടുന്നത്.
ബഹുജന ഗതാഗത ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് വെയിറ്റിംഗ് സ്റ്റേഷനുകൾ ഉൾപ്പെടെയുള്ള പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.