അജ്മാനിൽ കോവിഡ് മൊബൈൽ മെഡിക്കൽ സെന്റര്

കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട സേവനങ്ങൾക്കും പിസിആർ പരിശോധനയ്ക്കുമായി അജ്മാനിൽ കോവിഡ് മൊബൈൽ മെഡിക്കൽ സെന്റര് തുറന്നു.

കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട സേവനങ്ങൾക്കും പിസിആർ പരിശോധനയ്ക്കുമായി അജ്മാനിൽ കോവിഡ് മൊബൈൽ മെഡിക്കൽ സെന്റര് തുറന്നു. യു എ ഇ യിലെ പൗരന്മാർക്കും താമസക്കാർക്കും സേവനം ലഭ്യമാകും. 12 മൊബൈൽ യൂണിറ്റുകൾ ഉൾക്കൊള്ളുന്നതാണ് സെന്റര്. ആരോഗ്യ പ്രതിരോധ മന്ത്രാലയവും നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റിയും ഷെയ്‌ഖ ഫാത്തിമ ബിന്ദ് മുബാരക് വളണ്ടിയറിങ് പ്രോഗ്രാമുമായി സഹകരിച്ചാണ് സെന്റര് ആരംഭിച്ചിരിക്കുന്നത്. വാക്‌സിനേഷൻ , നേരത്തെയുള്ള രോഗ നിർണ്ണയം എന്നിവയുമായി ബന്ധപ്പെട്ടുള്ള ദ്രുത പരിഹാരങ്ങൾ മെഡിക്കൽ സെന്ററിൽ നിന്ന് ലഭിക്കും. 

More from Local News

Blogs