സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി നിലനില്‍ക്കുന്ന ആക്ടീവ് കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്.
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 10,488 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. 313 മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് മരണം 4,65,662ആയി. 12329 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. 3,39,22,037 ആണ് ആകെ രോഗമുക്തി നിരക്ക്.
സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി നിലനില്‍ക്കുന്ന ആക്ടീവ് കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. 1,22,714 പേരാണ് രാജ്യത്ത് നിലവില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. 532 ദിവസത്തിനിടയില്‍ ആദ്യമായാണ് കേസുകള്‍ ഇത്രയും കുറയുന്നത്.
98.30 ശതമാനമാണ് ഇന്ത്യയിലെ ആകെ രോഗമുക്തി നിരക്ക്. 2020 മാര്‍ച്ച് മുതലുള്ള ഉയര്‍ന്ന നിരക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,74,099 സാമ്പിളുകളാണ് പരിശോധിച്ചത്. അതേസമയം രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ 116കോടി കടന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.