എമിറേറ്റിൻറെ മാനുഷിക സംരംഭങ്ങളുടെ ഭാഗമായാണ് നീക്കം.
പരിശുദ്ധ റമദാന് മുന്നോടിയായി ഫുജൈറ ഭരണാധികാരി 93 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടു. ക്ഷമ,സഹിഷ്ണുത എന്നിവയുടെ മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള എമിറേറ്റിൻറെ മാനുഷിക സംരംഭങ്ങളുടെ ഭാഗമായാണ് നീക്കം. തടവുകാർക്ക് പുതിയ ജീവിതം കെട്ടിപ്പടുക്കാൻ അവസരം നൽകുകയാണ് മോചനത്തിലൂടെ ലക്‌ഷ്യം വയ്ക്കുന്നത്.