![](https://mmo.aiircdn.com/265/5e8633d63e590.jpg)
ആറു മരണം കൂടി
യു എ ഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 3506 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇക്കാലയളവിൽ 162,945 പരിശോധനകളാണ് നടത്തിയത്. 3,746 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്താകെ 235,421 പേർ കോവിഡിൽ നിന്ന് മുക്തിനേടി. ആറു മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്ത് കോവിഡ് മൂലമുള്ള ആകെ മരണം 762 ആയി. 27546 ആക്റ്റീവ് കേസുകളാണ് ഇപ്പോഴുള്ളത്.