നോട്ടിന്റെ മുൻവശത്ത് യുഎഇയുടെ സ്ഥാപക പിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ഒരു ചിത്രം, ഒരു ബഹിരാകാശവാഹനത്തിനടുത്തായി, നാസയുടെ പ്രഥമ പ്രവർത്തകരുമായുള്ള 1976-ലെ കൂടിക്കാഴ്ചയെ അടയാളപ്പെടുത്തുന്നതാണ്.
51-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് സെൻട്രൽ ബാങ്ക് ഓഫ് യു.എ.ഇ 1000 ദിർഹത്തിന്റെ പ്രത്യേക നോട്ട് പുറത്തിറക്കി. നോട്ടിന്റെ മുൻവശത്ത് യുഎഇയുടെ സ്ഥാപക പിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ഒരു ചിത്രം, ഒരു ബഹിരാകാശവാഹനത്തിനടുത്തായി, നാസയുടെ പ്രഥമ പ്രവർത്തകരുമായുള്ള 1976-ലെ കൂടിക്കാഴ്ചയെ അടയാളപ്പെടുത്തുന്നതാണ്.
ബഹിരാകാശ പര്യവേഷണത്തിലും കാലാവസ്ഥാ പ്രവർത്തനത്തിലും യുഎഇയുടെ പ്രധാന നേട്ടങ്ങൾക്ക് ആദരം അർപ്പിക്കുന്നതിനാണ് കറൻസി രൂപകൽപ്പന ചെയ്തിരിക്കുന്നത്.
കറൻസിയുടെ ഇരുവശത്തും ഒരു ബഹിരാകാശയാത്രികന്റെ ചിത്രത്തിനൊപ്പം ഇടതുവശത്ത് 'എമിറേറ്റ്സ് മിഷൻ ടു എക്സ്പ്ലോർ മാർസ് - ദി ഹോപ്പ് പ്രോബ്' എന്നാണ് അച്ചടിച്ചിരിക്കുന്നത്.
കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനും ശുദ്ധമായ ഊർജം ഉപയോഗപ്പെടുത്തുന്നതിനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങളെ എടുത്തുകാണിക്കുന്ന ബറക ആണവോർജ്ജ പ്ലാന്റാണ് നോട്ടിന്റെ പിൻഭാഗത്ത് ചിത്രീകരിച്ചിരിച്ചിട്ടുള്ളത്. പോളിമർ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന ഈ കറൻസി നൂതന സുരക്ഷാ ഫീച്ചറുകളോടെയാണ് അവതരിപ്പിച്ചിരിക്കുന്നത് . 2023 ന്റെ ആദ്യ പകുതിയിൽ സെൻട്രൽ ബാങ്ക് ശാഖകളിലും എടിഎമ്മുകളിലും 1000 ദിർഹത്തിന്റെ പ്രത്യേക നോട്ട് ലഭ്യമാകും.