100 അ​റ​ബ്​ സ്​​റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്ക്​ ദീ​ർ​ഘ​കാ​ല വി​സ.

മി​ക​ച്ച 100 അ​റ​ബ്​ സ്​​റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്ക്​ ദീ​ർ​ഘ​കാ​ല വി​സ അ​നു​വ​ദി​ക്കു​മെ​ന്ന്​ യു.​എ.​ഇ സ​ർ​ക്കാ​ർ.

മി​ക​ച്ച 100 അ​റ​ബ്​ സ്​​റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്ക്​ ദീ​ർ​ഘ​കാ​ല വി​സ അ​നു​വ​ദി​ക്കു​മെ​ന്ന്​ യു.​എ.​ഇ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചു. ഏ​പ്രി​ൽ ആ​റ്, ഏ​ഴ്​ തീ​യ​തി​ക​ളി​ൽ  ജോ​ർ​ദാ​നി​ൽ ന​ട​ന്ന മി​ഡി​​ലീ​സ്​​റ്റ്​ ​വ​ട​ക്കേ ആ​ഫ്രി​ക്ക (മി​ന) ലോ​ക സാ​മ്പ​ത്തി​ക ഫോ​റ​ത്തി​ലാ​ണ്​ വി​സ അ​നു​വ​ദി​ക്കു​ന്ന​തി​ന്​ യോ​ഗ്യ​മാ​യ സ്​​റ്റാ​ർ​ട്ട​പ്പു​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്​. ലോ​ക സാ​മ്പ​ത്തി​ക ഫോ​റ​വു​മാ​യി ചേ​ർ​ന്ന്​ മി​ക​ച്ച അ​റ​ബ്​ സ്​​റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്ക്​ ദീ​ർ​ഘ​കാ​ല വി​സ അ​നു​വ​ദി​ക്കാ​നു​ള്ള ന​ട​പ​ടി പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​ത്​ ബി​സി​ന​സി​ന്​ സൗ​ക​ര്യ​മൊ​രു​ക്കാ​നും വ​ള​ർ​ച്ച​ക്കു​ള്ള​ ആ​ക​ർ​ഷ​ക​വും പ്രോ​ത്സാ​ഹ​ന​ ജ​ന​ക​വു​മാ​യ അ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ക്കു​ന്ന​തി​നു​മു​ള്ള യു.​എ.​ഇ​യു​ടെ പ്ര​തി​ബ​ദ്ധ​ത​യാ​ണെ​ന്ന്​ യു.​എ.​ഇ കാ​ബി​ന​റ്റ്​ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ബ്​​ദു​ല്ല ബി​ൻ തൂ​ഖ് പ​റ​ഞ്ഞു.

More from Local News

Blogs