സമരം എന്തിന് വേണ്ടിയെന്ന് ആരും പറയുന്നില്ലെന്ന് നരേന്ദ്രമോദി

കര്‍ഷകരുമായി നിരവധി തവണ ചര്‍ച്ച നടത്തി. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ നേരിട്ടെത്തി ചര്‍ച്ച നടത്തി

രാജ്യസഭയിൽ കർഷക സമരത്തെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സമരം എന്തിന് വേണ്ടിയെന്ന് ആരും പറയുന്നില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൃഷിമന്ത്രി ഉന്നയിച്ച ചോദ്യങ്ങൾക്ക് ആരും മറുപടി പറഞ്ഞില്ല. കാർഷിക നിയമത്തിൽ പോരായ്മകൾ ഉണ്ടെങ്കിൽ പരിഹരിക്കാം. മുതിർന്ന കർഷകർ സമരം അവസാനിപ്പിച്ച് മടങ്ങണം. രാഷ്ട്രപതിയുടെ പ്രസംഗസമയത്ത് പ്രതിപക്ഷം സഭയിൽ വേണമായിരുന്നു. പ്രതിപക്ഷം സഭ ബഹിഷ്‍കരിച്ചത് ഉചിതമായില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. അതിനിടെ പ്രധാനമന്ത്രിയുടെ പ്രസംഗം തൃണമൂൽ കോൺഗ്രസ് ബഹിഷ്‍കരിച്ചു.

കര്‍ഷകരുമായി നിരവധി തവണ ചര്‍ച്ച നടത്തി. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ നേരിട്ടെത്തി ചര്‍ച്ച നടത്തി. എന്തിന് വേണ്ടിയാണ് കര്‍ഷകര്‍ സമരം ചെയ്യുന്നതെന്ന് ഇപ്പോഴും പറഞ്ഞിട്ടില്ലെന്നും മോദി പറഞ്ഞു.

രാജ്യത്ത് ചെറുകിട കർഷകരാണ് കൂടുതലുള്ളത്. പന്ത്രണ്ട് കോടി പേർക്ക് രണ്ട് ഹെക്ടറിന് താഴെ മാത്രമാണ് ഭൂമിയെന്നും പ്രധാനമന്ത്രി പറഞ്ഞു. മുൻ പ്രധാനമന്ത്രിമാരായ എച്ച്. ഡി ദേവഗൗഡ, ചൗധരി ചരൺ സിംഗ് എന്നിവരേയും പ്രധാനമന്ത്രി അനുസ്മരിച്ചു. കർഷകർക്ക് വേണ്ടി സ്വയം സമർപ്പിച്ച വ്യക്തിയാണ് ദേവഗൗഡയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചെറുകിട കർഷകർക്ക് വേണ്ടിയാണ് ചരൺ സിംഗ് ചിന്തിച്ചതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

More from Local News

Blogs