നഹ്യാൻ്റെ ദ്വിദിന ചൈന സന്ദർശനത്തിൻ്റെ ഭാഗമായാണ് കരാർ ഒപ്പിടൽ ചടങ്ങ് നടന്നത്.
യുഎഇയും ചൈനയും നിരവധി കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവച്ചു.വിവിധ മേഖലകളിലെ സഹകരണം വിപുലീകരിക്കുക എന്ന ലക്‌ഷ്യം മുൻ നിർത്തിയുള്ളതാണ് കരാർ.
യു എ ഇ പ്രെസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങും ചടങ്ങിന് സാക്ഷ്യം വഹിച്ചു. ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിലെ സഹകരണ പദ്ധതിയുടെ സംയുക്ത രൂപീകരണവുമായി ബന്ധപ്പെട്ടാണ് ധാരണാപത്രം.
ചൈന-യുഎഇ ഉന്നതതല നിക്ഷേപ സഹകരണ സമിതി രൂപീകരിക്കുന്നതിനുള്ള ധാരണാപത്രം,യുഎഇ മീഡിയ കൗൺസിലും ചൈനയിലെ നാഷണൽ റേഡിയോ ആൻഡ് ടെലിവിഷൻ അഡ്മിനിസ്ട്രേഷനും തമ്മിലുള്ള സഹകരണം സംബന്ധിച്ച ധാരണാപത്രം,യുഎഇ നാഷണൽ മീഡിയ ഓഫീസും ചൈന മീഡിയ ഗ്രൂപ്പും തമ്മിലുള്ള ധാരണാപത്രം,ആണവോർജ്ജത്തിൻ്റെ സമാധാനപരമായ ഉപയോഗത്തെക്കുറിച്ചുള്ള ചൈന-യുഎഇ അന്തർസർക്കാർ സഹകരണ കരാർ എന്നിവ ഇതിൽ ഉൾപ്പെടുന്നു. നാവികരുടെ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അംഗീകാരം സംബന്ധിച്ച ധാരണാപത്രം,ശാസ്ത്ര സാങ്കേതിക മേഖലയിലെ സഹകരണ കരാർ,വ്യവസായ സാങ്കേതിക മേഖലകളിലെ സഹകരണം സംബന്ധിച്ച ധാരണാപത്രം,ബൗദ്ധിക സ്വത്തവകാശ സഹകരണത്തിനുള്ള ധാരണാപത്രം,ടൂറിസം മേഖലയിലെ സഹകരണം സംബന്ധിച്ച ധാരണാപത്രം,നിക്ഷേപ, സാമ്പത്തിക സഹകരണ വർക്കിംഗ് ഗ്രൂപ്പ് സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം, ഹരിത വികസനത്തിൽ നിക്ഷേപ സഹകരണം പ്രോത്സാഹിപ്പിക്കുന്ന ധാരണാപത്രം,
യുഎഇ സഹിഷ്ണുത, സഹവർത്തിത്വ മന്ത്രാലയവും ചൈനയിലെ ദേശീയ വംശീയ കാര്യ കമ്മീഷനും തമ്മിലുള്ള ധാരണാപത്രം എന്നിവയും ഒപ്പ് വച്ചു. യു.എ.ഇ.യിൽ നിന്ന് ചൈനയിലേക്ക് കയറ്റുമതി ചെയ്യാനുള്ള ഭക്ഷ്യയോഗ്യമായ ജലജീവികളുടെ ക്വാറൻ്റൈൻ, ശുചിത്വ ആവശ്യകതകൾ സംബന്ധിച്ച് യുഎഇയിലെ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയവും ചൈനയിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസും തമ്മിലുള്ള പ്രോട്ടോക്കോൾ ,ആരോഗ്യ സഹകരണം സംബന്ധിച്ച ധാരണാപത്രം, സാംസ്കാരിക മേഖലയിലെ സഹകരണം സംബന്ധിച്ച് യുഎഇ സാംസ്കാരിക യുവജന മന്ത്രാലയവും ചൈനയുടെ സാംസ്കാരിക ടൂറിസം മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം,ഉന്നത വിദ്യാഭ്യാസം സംബന്ധിച്ച ധാരണാപത്രം,സംയുക്ത ചൈനീസ് ഭാഷാ വിദ്യാഭ്യാസം സംബന്ധിച്ച ധാരണാപത്രം,യുഎഇയുടെ ഫെഡറൽ കോംപറ്റിറ്റീവ്‌നെസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് സെൻ്ററും നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ഓഫ് ചൈനയും തമ്മിലുള്ള സ്റ്റാറ്റിസ്റ്റിക്കൽ സഹകരണം സംബന്ധിച്ച ധാരണാപത്രം എന്നിവയും ഒപ്പ് വച്ചു.