വിദ്യാഭ്യാസ മന്ത്രാലയം അധ്യാപകർക്കായി പ്രത്യേക പരിശീലന വാരം ആരംഭിച്ചു

വിദ്യാഭ്യാസ മന്ത്രാലയം ഈ അധ്യയന വർഷത്തെ രണ്ടാം സെമസ്റ്ററിനുള്ള തയ്യാറെടുപ്പിനായി സ്കൂൾ ലീഡർമാർ, അധ്യാപകർ, മേഖലയിലെ പ്രൊഫഷണലുകൾ എന്നിവരുൾപ്പെടെ 24,000-ത്തിലധികം പേരെ ഉൾപ്പെടുത്താൻ ലക്ഷ്യമിട്ട് 'സ്പെഷ്യലൈസ്ഡ് ട്രെയിനിംഗ് വീക്ക്' ആരംഭിച്ചു. 

'സ്പെഷ്യലൈസ്ഡ് ട്രെയിനിംഗ് വീക്കി'ൽ 66-ലധികം വർക്ക്‌ഷോപ്പുകളാണ് അവതരിപ്പിക്കുന്നത്.

അംഗീകൃത മാനദണ്ഡങ്ങൾ പാലിക്കുന്നതിനും ഗുണനിലവാരവും സുസ്ഥിരതയും വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് വർക്ക്‌ഷോപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്

വിവിധ വിഷയങ്ങളിലെ വിദഗ്ധർ പരിപാടിക്ക് നേതൃത്വം നല്കും. ഏകദേശം 240 പരിശീലന മണിക്കൂറുകൾ ഉൾക്കൊള്ളുന്നതാണ് വർക്ക്‌ഷോപ്പ്.

 അദ്ധ്യാപകരുടെ പ്രത്യേക ആവശ്യങ്ങൾ, സമീപകാല ശാസ്ത്ര-സാങ്കേതിക മുന്നേറ്റങ്ങൾ, ഫലപ്രദമായ അധ്യാപനത്തിന് ആവശ്യമായ വൈദഗ്ധ്യങ്ങൾ തുടങ്ങിവയാണ് ഉൾക്കൊള്ളിച്ചരിക്കുന്നത്.
വിദ്യാഭ്യാസ ഫലങ്ങൾ മെച്ചപ്പെടുത്തുക, പ്രകടനം വർദ്ധിപ്പിക്കുക, ദേശീയ വിദ്യാഭ്യാസ സൂചകങ്ങളെ പിന്തുണയ്ക്കുക എന്നിവയാണ് പ്രധാന ലക്ഷ്യം.

More from Local News

Blogs