അബുദാബി ഫണ്ട് ഫോർ ഡവലപ്മെൻറ് വഴിയാണ് നിക്ഷേപം
വികസ്വര രാജ്യങ്ങളിൽ 150 ബില്യൺ ദിർഹം നിക്ഷേപിച്ചു യു എ ഇ. അബുദാബി ഫണ്ട് ഫോർ ഡവലപ്മെൻറ് വഴിയാണ് നിക്ഷേപം നടത്തിയിരിക്കുന്നത്. പുനരുപയോഗ ഊർജം പ്രോത്സാഹിപ്പിക്കുക, കോവിഡ് ആഘാതം ലഘൂകരിക്കുക, പ്രാദേശിക കയറ്റുമതി വർദ്ധിപ്പിക്കുക, വികസ്വര രാജ്യങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ അവസ്ഥകൾ വികസിപ്പിക്കുക എന്നിവയ്ക്കാണ് യു എ ഇ ഊന്നൽ നൽകിയത്.
യുഎഇ വിഷൻ 2021, അബുദാബി ഇക്കണോമിക് വിഷൻ 2030, യുഎഇ ശതാബ്ദി 2071 എന്നിവയ്ക്കനുസൃതമായാണ് ഫണ്ടിംഗ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.