റഷ്യ - ഉക്രെയ്‌ൻ യുദ്ധ തടവുകാരുടെ കൈമാറ്റം ; മധ്യസ്ഥത വഹിച്ചു യുഎഇ

150 യുദ്ധത്തടവുകാരെ കൈമാറുന്നതിൽ  വിജയകരമായി മധ്യസ്ഥത വഹിച്ചു യുഎഇ. യു എ ഇ യുടെ മധ്യസ്ഥതയിൽ ഇത് നാലാമത്തെ പ്രാവശ്യമാണ് തടവുകാരെ കൈമാറുന്നത്.

റഷ്യ ഉക്രെയ്‌ൻ സംഘർഷം തുടരുന്നതിനിടെ   ഇരു രാജ്യങ്ങളും തമ്മിൽ  150 യുദ്ധത്തടവുകാരെ കൈമാറുന്നതിൽ  വിജയകരമായി മധ്യസ്ഥത വഹിച്ചു യുഎഇ. യു എ ഇ യുടെ മധ്യസ്ഥതയിൽ ഇത് നാലാമത്തെ പ്രാവശ്യമാണ് തടവുകാരെ കൈമാറുന്നത്. ഉക്രെയ്‌നിലെ സംഘർഷത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്താൻ ലക്ഷ്യമിട്ടുള്ള തുടർ ശ്രമങ്ങൾക്ക് യുഎഇയുടെ പ്രതിബദ്ധത വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.പ്രതിസന്ധിയുടെ ഫലമായുണ്ടാകുന്ന മാനുഷിക പ്രത്യാഘാതങ്ങൾ ലഘൂകരിക്കേണ്ടതിന്റെ പ്രാധാന്യവും യു എ ഇ ചൂണ്ടിക്കാട്ടി.

2022 ഡിസംബറിൽ യുഎഇയുടെ മധ്യസ്ഥതയിൽ അമേരിക്കയും റഷ്യയും തമ്മിൽ രണ്ട് തടവുകാരെ കൈമാറ്റം ചെയ്തിരുന്നു.  

More from Local News

Blogs