
കഴിഞ്ഞ 24 മണിക്കൂറിനിടെ 3,34,211 ടെസ്റ്റുകളാണ് നടത്തിയത്.
യു എ ഇ യിൽ ഇന്ന് 1,803 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,34,211 ടെസ്റ്റുകളാണ് നടത്തിയത്. 618 പേർ രോഗമുക്തി നേടി. കോവിഡ് ബാധിതരായ രണ്ട് പേർ മരണപ്പെട്ടു. ഇതോടെ ആകെ മരണം 2158 ആയി. രാജ്യത്ത് 7,850 സജീവ കേസുകളാണുള്ളത്.