യു എ ഇ തുടക്കം കുറിച്ച 100 മില്യൺ ഭക്ഷണം പദ്ധതിയിലേക്ക് 24 മണിക്കൂറിനിടെ സംഭാവന ലഭിച്ചത് അര ലക്ഷത്തിലധികം ഭക്ഷണം

റമദാൻ മാസത്തിലുടനീളം ഫുഡ് ഡ്രൈവ് നടക്കുമെന്ന് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ഗ്ലോബൽ ഓർഗനൈസേഷൻ ഡയറക്ടർ സാറാ അൽ നുവൈമി

പരിശുദ്ധ റമദാനോടനുബന്ധിച്ചു യു എ ഇ തുടക്കം കുറിച്ച 100 മില്യൺ ഭക്ഷണം പദ്ധതിയിലേക്ക് 24 മണിക്കൂറിനിടെ സംഭാവന ലഭിച്ചത് അര ലക്ഷത്തിലധികം ഭക്ഷണം.മധ്യേഷ്യയിലെയും ആഫ്രിക്കയിലെയും 20 രാജ്യങ്ങളിലേക്കാണ് ഭക്ഷണം കയറ്റി അയക്കുക. കഴിഞ്ഞ ദിവസമാണ് യു എ ഇ  വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും  ഇത് സംബന്ധിച്ചു പ്രഖ്യാപനം നടത്തിയത്. ക്യാമ്പയിൻ ആരംഭിച്ചു 24 മണിക്കൂറിനിടെ ഇത്രയധികം ഭക്ഷണം സംഭാവന ലഭിച്ചത് പദ്ധതിയുടെ വിജയമായി കണക്കാക്കുന്നു. ഫുഡ് ബാങ്കിങ് റീജിയണൽ നെറ്വർക്കും സന്നദ്ധ സംഘടനകളുമായി ചേർന്ന് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ഗ്ലോബൽ ഇനീഷിയേറ്റീവാണ് പദ്ധതി കോർഡിനേറ്റ് ചെയ്യുന്നത്. റമദാൻ മാസത്തിലുടനീളം ഫുഡ് ഡ്രൈവ് നടക്കുമെന്ന് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ഗ്ലോബൽ ഓർഗനൈസേഷൻ ഡയറക്ടർ സാറാ അൽ നുവൈമി പറഞ്ഞു.

More from Local News

Blogs