യു എ ഇ - ജപ്പാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ

രു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ സഹകരണത്തിൻ്റെ ദീർഘകാല ചരിത്രം കെട്ടിപ്പടുക്കിക്കൊണ്ടായിരിക്കും ചർച്ചകൾ നടത്തുക എന്ന് ഷെയ്ഖ് മുഹമ്മദ്

ജപ്പാനുമായി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ എത്താൻ യു എ ഇ ചർച്ചകൾ ആരംഭിക്കുമെന്ന്  പ്രസിഡൻ്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അറിയിച്ചു.  ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ സഹകരണത്തിൻ്റെ ദീർഘകാല ചരിത്രം കെട്ടിപ്പടുക്കിക്കൊണ്ടായിരിക്കും ചർച്ചകൾ നടത്തുക എന്ന് ഷെയ്ഖ് മുഹമ്മദ് എക്‌സിൽ കുറിച്ചു.

ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും പുതിയ അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനും  ചർച്ച ശ്രദ്ധ കേന്ദ്രീകരിക്കും .  ഇരു രാജ്യങ്ങളുടെയും സുസ്ഥിര സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെയായിരിക്കും ചർച്ച നടക്കുക.

2022 സെപ്റ്റംബറിൽ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ ജപ്പാൻ സന്ദർശന വേളയിൽ ആരംഭിച്ച സമഗ്ര സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഇനീഷ്യേറ്റീവിൻ്റെ ചട്ടക്കൂടിലാണ് ചർച്ച സംബന്ധിച്ചു  ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന്   പ്രഖ്യാപനം നടത്തിയത്.

2021 സെപ്റ്റംബറിൽ ആരംഭിച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിലൂടെ  വ്യാപാര പങ്കാളികളുടെ ശൃംഖല വികസിപ്പിക്കാനുള്ള യുഎഇയുടെ തന്ത്രവുമായി ചേർന്നുകൊണ്ടേയിരിക്കും ചർച്ചകാർ പുരോഗമിക്കുക .  വ്യാപാരത്തിനുള്ള അനാവശ്യ തടസ്സങ്ങൾ നീക്കി സുസ്ഥിര സാമ്പത്തിക വളർച്ച കൈവരിക്കാൻ ചർച്ചയിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.

അറബ് രാജ്യങ്ങളിലേക്കുള്ള ജപ്പാൻ്റെ കയറ്റുമതിയുടെ 40 ശതമാനവും യു.എ.ഇ.യിലേക്കാണ്.  കയറ്റുമതി, ഇറക്കുമതി എന്നിവയുടെ കാര്യത്തിൽ അറബ് ലോകത്ത് ജപ്പാൻ്റെ ഏറ്റവും മികച്ച വ്യാപാര പങ്കാളി കൂടിയാണ്  യു.എ.ഇ. കൂടാതെ  ആഗോളതലത്തിൽ യുഎഇയുടെ മികച്ച പത്ത് വ്യാപാര പങ്കാളികളിൽ ജപ്പാനും ഉൾപ്പെടുന്നു.

ഇരു രാജ്യങ്ങളും തമ്മിലുള്ള എണ്ണ ഇതര വ്യാപാരം 2024 ൻ്റെ ആദ്യ പകുതിയിൽ അഭിവൃദ്ധി പ്രാപിച്ചു. ഇത് 30 ബില്യൺ ദിർഹത്തിലെത്തി . 2023 ലെ മൊത്തം വ്യാപാരം 65.5 ബില്യൺ ദിർഹമായി  ഉയർന്നു. 

സുസ്ഥിര വളർച്ചയും സാമ്പത്തിക വൈവിധ്യവൽക്കരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദേശീയ ശ്രമങ്ങളുടെ അടിസ്ഥാനശിലയാണ് യുഎഇയുടെ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ പരിപാടി. എണ്ണ ഇതര വിദേശ വ്യാപാരം ഉയർത്തുന്നതിൽ ഇത്  പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നു .   

More from Local News

Blogs