യുഎഇ-യിൽ അസ്ഥിര കാലാവസ്ഥക്ക് സാധ്യത

file photo

നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) റിപ്പോർട്ട് പ്രകാരം, തെക്കുകിഴക്ക് നിന്ന് വ്യാപിച്ചുകിടക്കുന്ന ഉപരിതല ന്യൂനമർദ്ദം മൂലം യുഎഇയിൽ വരും ദിവസങ്ങളിൽ അസ്ഥിരമായ കാലാവസ്ഥ അനുഭവപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

രാജ്യത്ത് മേഘാവൃതമായ ആകാശം പ്രതീക്ഷിക്കാമെന്നും ഇടവിട്ടുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

പ്രത്യേകിച്ച് തീരപ്രദേശങ്ങളിലും ദ്വീപുകളിലും വടക്ക്, കിഴക്കൻ പ്രദേശങ്ങളിലുമാണ് ഇത്തരത്തിൽ സാധ്യത കൂടുതലുള്ളത്.

പൊടി കാറ്റിനുള്ള സാധ്യതയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കടലിൽ കാലാവസ്ഥ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്.

അസ്ഥിരമായ കാലാവസ്ഥയുടെ ഈ കാലയളവിൽ കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും NCM  പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

More from Local News

Blogs