പദ്ധതിത്തുകയുടെ 25 ശതമാനം സബ്സിഡിയായി ലഭിക്കും.
കോവിഡിൽ തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്കയുടെ സംരംഭക സഹായ പദ്ധതിയിൽ നൽകിയത് 6010 വായ്പ. പ്രവാസി ഭദ്രത-പേൾ, ഭദ്രത-മൈക്രോ, ഭദ്രത-മെഗാ പദ്ധതികളിലൂടെ 5010ഉം എൻഡിപിആർഇഎം പദ്ധതിയിൽ 1000 വായ്പയും കഴിഞ്ഞ സാമ്പത്തികവർഷം നൽകി.
ഭദ്രതപേൾ കുടുംബശ്രീ വഴിയാണ് നടപ്പാക്കുന്നത്. സൂക്ഷ്മ സംരംഭത്തിന് രണ്ടു ലക്ഷംവരെ പലിശരഹിത വായ്പ നൽകുന്ന പദ്ധതിയിൽ 3081 വായ്പ അനുവദിച്ചു. 44 കോടി രൂപ വിതരണം ചെയ്തു. അഞ്ചു ലക്ഷംവരെ സ്വയംതൊഴിൽ വായ്പ നൽകുന്ന ഭദ്രത -മൈക്രോ പദ്ധതിയിൽ 1927 വായ്പ അനുവദിച്ചു. കെഎസ്എഫ്ഇ വഴി 1921 ഉം കേരളാ ബാങ്ക് വഴി ആറു വായ്പയും നൽകി. 90.41 കോടി രൂപ അനുവദിച്ചു. പദ്ധതിത്തുകയുടെ 25 ശതമാനം സബ്സിഡിയായി ലഭിക്കും. ആദ്യ നാലു വർഷം കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് മൂന്നുശതമാനം പലിശ സബ്സിഡിയുമുണ്ട്.