രാജപ്പന്‍ജി പക്ഷാഘാതം ബാധിച്ച കാരണം നടക്കാന്‍ കഴിയാത്ത ആളാണ്. എന്നാല്‍ ഇതുകൊണ്ട് സ്വച്ഛതയോട് – വെടിപ്പിനോടും വൃത്തിയോടുമുള്ള സമര്‍പ്പണത്തിന് – ഒരു കുറവും ഉണ്ടായിട്ടില്ല.
സ്‌പെഷ്യൽ ന്യൂസ്
പ്രധാനമന്ത്രി കണ്ട രാജപ്പൻജി
''ഞാന്‍ കേരളത്തിലെ മറ്റൊരു വാര്‍ത്ത കണ്ടു.
ഇത് നമ്മളെയെല്ലാം നമ്മുടെ കടമകളെ ബോദ്ധ്യപ്പെടുത്തുന്നതാണ്.
കേരളത്തില്‍ കോട്ടയത്ത് ദിവ്യാംഗനായ ഒരു വയോധികനുണ്ട്.
എന്‍ എസ് രാജപ്പന്‍ സാഹിബ്.
രാജപ്പന്‍ജി പക്ഷാഘാതം ബാധിച്ച കാരണം നടക്കാന്‍ കഴിയാത്ത ആളാണ്.
എന്നാല്‍ ഇതുകൊണ്ട് സ്വച്ഛതയോട് – വെടിപ്പിനോടും വൃത്തിയോടുമുള്ള
സമര്‍പ്പണത്തിന് – ഒരു കുറവും ഉണ്ടായിട്ടില്ല.
അദ്ദേഹം കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തോണിയില്‍ വേമ്പനാട്ട് കായലില്‍ പോകുകയും
കായലില്‍ എറിഞ്ഞിരിക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ പുറത്തെടുത്തുകൊണ്ട് വരികയും ചെയ്യുന്നു.
ഒന്ന് ആലോചിച്ചു നോക്കൂ, രാജപ്പന്‍ജിയുടെ ചിന്ത എത്രത്തോളം ഉയര്‍ന്ന നിലയിലാണെന്ന്".