മുസഫ പാലത്തിനും ഷഖ്ബൗത്ത് ബിൻ സുൽത്താൻ സ്ട്രീറ്റിനും ഇടയിലുള്ള ഖലീജ് അൽ അറബി സ്ട്രീറ്റ് ഇന്ന് 5.30 മുതൽ അടച്ചിടും
യു എ ഇയിൽ 51 ആം ദേശീയ ദേശീയ ദിനാഘോഷങ്ങളോട് അനുബന്ധിച്ചു അബുദാബിയിലെ ചില റോഡുകൾ അടച്ചിടും. മുസഫ പാലത്തിനും ഷഖ്ബൗത്ത് ബിൻ സുൽത്താൻ സ്ട്രീറ്റിനും ഇടയിലുള്ള ഖലീജ് അൽ അറബി സ്ട്രീറ്റ് ഇന്ന് 5.30 മുതൽ അടച്ചിടും . രാത്രി 8 മണിക്ക് തുറക്കും.
ദേശീയ ദിനത്തോടനുബന്ധിച്ചുള്ള മാർച്ചുകൾ, പരേഡുകൾ, മറ്റ്പ പ്രത്യേക രിപാടികൾ എന്നിവയുടെ സുഗമമായ നടത്തിപ്പിന് വേണ്ടിയാണു ചില റോഡുകൾ അടച്ചിടുന്നതെന്നു അധികൃതർ അറിയിച്ചു.
അൽ മരിയ ദ്വീപിലെ പാലങ്ങൾ ഇന്നും നാളെയും അടച്ചിടും. മാത്രമല്ല തൊഴിലാളികളെ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് ഡിസംബർ 4 ഞായറാഴ്ച പുലർച്ചെ 1 വരെ അബുദാബിയിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല എന്നാണ് വിവരം.