സോട്രോവിമാബ് ചികിൽസ വൻ വിജയം ; 97.3% ഫലപ്രദമെന്ന് യുഎഇ

ജൂൺ പകുതിയോടെ സോട്രോവിമാബിന്റെ കയറ്റുമതി ലഭിച്ച ലോകത്തിലെ ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് യുഎഇ.

യു എ ഇ യിൽ കോവിഡ് ആന്‍റിവൈറൽ ട്രീറ്റ്മെന്‍റ് ആയ സോട്രോവിമാബ് ലഭിച്ച കോവിഡ്  രോഗികളിൽ 97.3 ശതമാനത്തിലധികം പേർ 5 മുതൽ 7 ദിവസത്തിനുള്ളിൽ  സുഖം പ്രാപിച്ചു.
 അബുദാബി ആരോഗ്യവകുപ്പ് , ദുബായ് ഹെൽത്ത് അതോറിറ്റി എന്നിവയുമായി സഹകരിച്ച് പുതിയ ആന്റി വൈറൽ മരുന്നിനുള്ള രണ്ടാഴ്ചത്തെ ചികിത്സാ ഫലങ്ങൾ ആരോഗ്യ പ്രതിരോധ മന്ത്രാലയമാണ്  പ്രഖ്യാപിച്ചത്.
ജൂൺ 16 മുതൽ 29 വരെ 658 രോഗികൾക്കാണ്  സോട്രോവിമാബ് നൽകിയത്. ഇതിൽ  46 ശതമാനം പൗരന്മാരും 54 ശതമാനം പേർ താമസക്കാരുമാണ്. 59 ശതമാനം രോഗികളും 50 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരാണ്. ജൂൺ പകുതിയോടെ സോട്രോവിമാബിന്റെ കയറ്റുമതി ലഭിച്ച ലോകത്തിലെ ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് യുഎഇ. കോവിഡിൻറെ കഠിനമായ രോഗ ലക്ഷണങ്ങൾ ഉള്ളവർ , മുതിർന്നവർ, ഗർഭിണികൾ, 12 വയസും അതിൽ കൂടുതലുമുള്ള കുട്ടികൾ എന്നിവർക്ക് സൊട്രോവിമാബ് ഫലപ്രദമാണ്.ഇൻട്രാവൈനസ് തെറാപ്പിയിലൂടെ വിതരണം ചെയ്യുന്ന മോണോക്ലോണൽ ആന്റിബോഡി ചികിത്സയാണ് സോട്രോവിമാബ്.  കോവിഡ് പ്രതിരോധം, ചികിത്സ, പരിചരണം എന്നിവയിൽ സമഗ്രമായ നേതൃത്വം നൽകാനുള്ള അബുദാബിയുടെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി സോട്രോവിമാബിന്റെ അടിയന്തിര ഉപയോഗത്തിനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ നടപ്പിലാക്കാൻ  ആഗ്രഹിക്കുന്നതായി  ആരോഗ്യവകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. .

More from Local News

Blogs