ഇന്ത്യക്ക് 227 റണ്‍സിന്റെ തോല്‍വി

420 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഇന്ത്യന്‍ ഇന്നിങ്‌സ് 192ല്‍ അവസാനിച്ചു.

ചെന്നൈ ടെസ്റ്റില്‍ ഇന്ത്യക്ക് 227 റണ്‍സിന്റെ തോല്‍വി. 420 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഇന്ത്യന്‍ ഇന്നിങ്‌സ് 192ല്‍ അവസാനിച്ചു.

ഇതോടെ നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന് മുന്‍പിലെത്തി. ജാക്ക് ലീച്ചും, ആന്‍ഡേഴ്‌സനും വിക്കറ്റ് വേട്ടയുമായി നിറഞ്ഞതോടെ സമനില എന്ന സാധ്യത  ഇന്ത്യയുടെ കൈകളില്‍ നിന്ന് അകലുകയായിരുന്നു. 72 റണ്‍സ് എടുത്ത നിന്ന നായകന്‍ വിരാട് കോഹ് ലി ഇന്ത്യന്‍ സ്‌കോര്‍ 179ല്‍ നില്‍ക്കെ മടങ്ങിയതോടെ ഇന്ത്യ തോല്‍വി ഉറപ്പിച്ചു. 

ജാക്ക് ലീച്ച് നാലും, ആന്‍ഡേഴ്‌സന്‍ മൂന്നും, ഡോം ബെസ്, ബെന്‍ സ്‌റ്റോക്ക്‌സ്, ആര്‍ച്ചര്‍ എന്നിവര്‍ ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സില്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 75 റണ്‍സ് നേടിയ കോഹ് ലിയും 50 റണ്‍സ് എടുത്ത ഗില്ലിനുമല്ലാതെ മറ്റൊരു ഇന്ത്യന്‍ മുന്‍ നിര ബാറ്റ്‌സ്മാനും പിടിച്ചു നില്‍ക്കാനായില്ല. 

More from Local News

Blogs