ബ്രിട്ടനിൽ ആദ്യമായി താപനില 40 ഡിഗ്രി സെൽഷ്യസ്സിലേക്ക് കടന്നു.
ഉഷ്‌ണതരംഗം ശക്തമായതിനെ തുടർന്ന് ബ്രിട്ടനിൽ ആദ്യമായി താപനില 40 ഡിഗ്രി സെൽഷ്യസ്സിലേക്ക് കടന്നു. രാജ്യത്ത് ദേശീയ അടിയന്തിര അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 2019 ൽ രേഖപ്പെടുത്തിയ 38.7 ഡിഗ്രി സെൽഷ്യസ് മറികടന്നതിനാൽ രാജ്യത്ത് സ്കൂളുകൾ അടച്ചു പൂട്ടുകയും തീവണ്ടി സെർവീസുകൾ നിർത്തുകയും ചെയ്തു .
അതെ സമയം ഉയർന്ന താപനിലയെ നേരിടാനുള്ള അടിസ്ഥാന സൗകര്യങ്ങൾ പൂർണ്ണമായി നവീകരിക്കാൻ ബ്രിട്ടൻ വർഷങ്ങളെടുക്കുമെന്ന് ഗതാഗത മന്ത്രി ഗ്രാന്റ് ഷാപ്പ്സ് മാധ്യമങ്ങളോട് പറഞ്ഞു.
യുകെയിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും കൂടിയ താപനിലയാണ് വരാനുള്ളത് എന്നും വിക്ടോറിയൻ കാലം മുതൽ നിർമ്മിച്ച അടിസ്ഥാന സൗകര്യങ്ങളിൽ ഭൂരിഭാഗവും ഇത്തരത്തിലുള്ള താപനിലയെ നേരിടാൻ പര്യാപ്തമല്ല എന്നും അദ്ദേഹം പറഞ്ഞു.
പോർച്ചുഗൽ, സ്പെയിൻ, ഫ്രാൻസ് എന്നിവിടങ്ങളിലെ വരണ്ട ഗ്രാമപ്രദേശങ്ങളിൽ കാട്ടുതീ പടരുകയാണ്.
ഒരാഴ്ചയിലേറെയായി യൂറോപ്പിന്റെ ഭൂരിഭാഗവും ഉഷ്‌ണ തരംഗം നേരിടുകയാണ്.
ലണ്ടനിലെ ലൂട്ടൺ എയർപോർട്ട് വിമാനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായാണ് വിവരം.