നിലവില്‍ ലോക്ക്ഡൗണ്‍ പരിഗണനയില്‍ ഇല്ല. സ്ഥിതിഗതികള്‍ നിരീക്ഷിവരികയാണ്. എല്ലാവരുമായും കൂടിയാലോചിച്ചേ തീരുമാനമെടുക്കൂവെന്ന് കെജരിവാള്‍ പറഞ്ഞു.
കോവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹി രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ തീരുമാനം. രാത്രി പത്തു മുതല്‍ പുലര്‍ച്ചെ അഞ്ചു വരെയാണ് കര്‍ഫ്യൂ. ഇന്നു മുതല്‍ ഈ മാസം മുപ്പതു വരെ കര്‍ഫ്യൂ പ്രാബല്യത്തിലുണ്ടാവും.
രാജ്യതലസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തിലാണ് ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനം. സംസ്ഥാനത്ത് കോവിഡ് നാലാം തരംഗത്തിലൂടെ കടന്നുപോവുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് പരിഗണനയില്‍ ഇല്ലെന്നാണ് കെജരിവാള്‍ അറിയിച്ചത്.
നിലവില്‍ ലോക്ക്ഡൗണ്‍ പരിഗണനയില്‍ ഇല്ല. സ്ഥിതിഗതികള്‍ നിരീക്ഷിവരികയാണ്. എല്ലാവരുമായും കൂടിയാലോചിച്ചേ തീരുമാനമെടുക്കൂവെന്ന് കെജരിവാള്‍ പറഞ്ഞു.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 96,982 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇന്നലെ ഒരു ലക്ഷത്തിലേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഇന്ന് 96,982 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ, രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,26,86,049 ആയി ഉയര്‍ന്നു. നിലവില്‍ 7,88,223 പേരാണ് ചികില്‍സയിലുള്ളത്.
ഇന്നലെ 50,143 പേരാണ് രോഗമുക്തി നേടിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,17,32,279 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 446 പേരാണ് കോവിഡ് മൂലം രാജ്യത്ത് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 1,65,547 ആയി. രാജ്യത്ത് ഇതുവരെ 8,31,10,926 പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.