
കോവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് നാലുലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിച്ചത്.
ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്ന് സുപ്രീംകോടതി. നഷ്ടപരിഹാരം നല്‍കുന്നതിന് ആറാഴ്ചക്കകം മാര്‍ഗരേഖ തയ്യാറാക്കണമെന്നും സുപ്രീംകോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചു. ദേശീയ ദുരന്തനിവാരണ അതോറിറ്റി നിയമം അനുസരിച്ചാണ് മാര്‍ഗരേഖ തയ്യാറാക്കേണ്ടത്. എത്ര തുക നല്‍കണമെന്നതിനെ കുറിച്ച് സുപ്രീംകോടതി വ്യക്തമാക്കിയില്ല. തുക നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാരിന് തീരുമാനിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
കോവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് നാലുലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിച്ചത്.ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായുള്ള മൂന്നംഗ ബഞ്ചാണ് കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്ന് നിര്‍ദേശിച്ചത്. കുടുംബങ്ങള്‍ക്ക് ധനസഹായം ലഭിക്കാന്‍ അര്‍ഹതയുണ്ട്. നഷ്ടപരിഹാരം നല്‍കുന്നതിന് ആറാഴ്ചക്കകം മാര്‍ഗരേഖ തയ്യാറാക്കണം. ഇക്കാലയളവില്‍ നഷ്ടപരിഹാരമായി നല്‍കുന്ന തുക നിര്‍ണയിക്കാന്‍ ദേശീയ ദുരന്ത നിവാരണ അതോറ്റിയോടും സുപ്രീംകോടതി നിര്‍ദേശിച്ചു.