
അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമായിരിക്കും തുറക്കുക. ഇതിന് പ്രത്യേക സമയം നിശ്ചയിക്കും.
കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹര്യത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ശനിയാഴ്ച മുതല്‍ ഒരാഴ്ചയാണ് സംസ്ഥാനം അടച്ചിടുകയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമായിരിക്കും തുറക്കുക. ഇതിന് പ്രത്യേക സമയം നിശ്ചയിക്കും. ആശുപത്രി, കോവിഡ് പ്രതിരോധം തുടങ്ങിയ അവശ്യ സര്‍വീസുകള്‍ക്ക് മാത്രമായിരിക്കും അനുമതി ഉണ്ടായിരിക്കുക. നിയന്ത്രണങ്ങള്‍ സംബന്ധിച്ച സർക്കാരിന്റെ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.
ചൊവ്വാഴ്ച ആരംഭിച്ച മിനി ലോക്ഡൗണ്‍ കാര്യമായ ഫലം കാണുന്നില്ലെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് തീരുമാനം.
80 % പേരും അനാവശ്യമായി യാത്ര ചെയ്യുകയാണെന്നും ചോദ്യം ചെയ്താല്‍ ഓരോ ന്യായീകരണം നിരത്തുകയാണെന്നും ഡിജിപിക്കു ലഭിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നു
സ്ഥിതി അതീവ ഗുരുതരമെന്നും നിലവിലെ നിയന്ത്രണങ്ങള്‍ ഇനിയും കടുപ്പിക്കു!മെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞിരുന്നു. ഇന്നലെ സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന രേഖപ്പെടുത്തിയിരുന്നു. 41,000ലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.