രോഗികളുടെ എണ്ണം കുറയുന്ന പ്രവണത തുടരുന്നു; തുടർച്ചയായ 10 മത് ദിവസവും പ്രതിദിന രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിൽ താഴെ
ഇന്ത്യയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കഴിഞ്ഞ 60 ദിവസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ; കഴിഞ്ഞ 24 മണിക്കൂറിൽ 1.14 ലക്ഷം പേർക്ക് രോഗം സ്ഥിരീകരിച്ചു.
രോഗികളുടെ എണ്ണം കുറയുന്ന പ്രവണത തുടരുന്നു; തുടർച്ചയായ 10 മത് ദിവസവും പ്രതിദിന രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിൽ താഴെ
രാജ്യത്ത് ചികിത്സയിൽ ഉള്ളവരുടെ എണ്ണം 15 ലക്ഷത്തിൽ താഴെ; നിലവിൽ 14,77,799 രോഗികൾ.
കഴിഞ്ഞ 24 മണിക്കൂറിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണത്തിൽ 77,449 കുറവ്
രാജ്യമെമ്പാടുമായി 2.69 കോടി പേർ ഇതുവരെ കോവിഡിൽ നിന്നും രോഗമുക്തി നേടി
1,89,232 പേർ കഴിഞ്ഞ 24 മണിക്കൂറിൽ രോഗമുക്തി നേടി
തുടർച്ചയായ 24- മത് ദിവസവും രോഗമുക്തി നേടുന്നവരുടെ എണ്ണം രോഗം സ്ഥിരീകരിക്കുന്ന വരെക്കാൾ കൂടുതൽ
ദേശീയതലത്തിലെ രോഗമുക്തി നിരക്കിൽ ക്രമാനുഗത വർധന;93.67% ആയി ഉയർന്നു
പ്രതിവാര രോഗ സ്ഥിരീകരണ നിരക്ക് 6.54%
പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് തുടർച്ചയായി കുറയുന്നു, നിലവിൽ 5.62%.
തുടർച്ചയായ 13-മത് ദിവസവും ഇത് 10 ശതമാനത്തിൽ താഴെ
കോവിഡ് പരിശോധനകൾ ഗണ്യമായി വർധിപ്പിച്ചു ; 36.4 കോടി പരിശോധനകൾ ഇതുവരെ നടത്തി
രാജ്യവ്യാപകമായി 23 കോടി വാക്സിൻ ഡോസുകൾ നൽകി നിർണായക നേട്ടത്തിൽ ; ഇതുവരെ ആകെ 23.13 കോടി ഡോസ് വാക്സിൻ നൽകി