
നിരവധി പ്രദേശങ്ങളിൽ റെക്കോർഡ് താപനില
അമേരിക്കൻ ഐക്യനാടുകളുടെ പടിഞ്ഞാറ് ഭാഗത്ത് കാട്ടുതീ പടരുന്നു. ഇതേ തുടർന്ന് നിരവധി പ്രദേശങ്ങളിൽ റെക്കോർഡ് താപനില രേഖപ്പെടുത്തി.അഗ്നിശമന സേനാംഗങ്ങൾ പ്രദേശവാസികളെ ഒഴിപ്പിക്കുകയാണ്.
അതേസമയം, ലാസ് വെഗാസിൽ കഴിഞ്ഞ ദിവസം എക്കാലത്തെയും ഉയർന്ന താപനിലയായ
47.2 സെല്ഷ്യസ്സ് രേഖപ്പെടുത്തി.
വടക്കേ അമേരിക്കയിൽ മറ്റൊരു അപകടകരമായ ചൂട് തരംഗമുണ്ടായതിന് തൊട്ടുപിന്നാലെയാണ് കാട്ടു തീ പടരുന്നത്. അത്യുഷ്ണത്തിൽ 100 ലധികം മരണങ്ങൾ റിപ്പോർട് ചെയ്തിട്ടുണ്ട്. എന്നാൽ ഇത്തരം സംഭവങ്ങളെ ആഗോളതാപനവുമായി ബന്ധിപ്പിക്കാൻ സാധിക്കില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി.