അഫ്ഗാനിസ്ഥാനിൽ നിന്ന് പലായനം ചെയ്യാൻ ആഗ്രഹിക്കുന്ന ആയിരക്കണക്കിന് ജനക്കൂട്ടം അഫ്ഗാന്‍ - പാക് അതിര്‍ത്തിയിലൂടെ പോകുന്നതായി റോയിട്ടേഴ്സിന്റെ റിപ്പോർട്ട്.
അഫ്ഗാനിസ്ഥാനിൽ നിന്ന് പലായനം ചെയ്യാൻ ആഗ്രഹിക്കുന്ന ആയിരക്കണക്കിന് ജനക്കൂട്ടം അഫ്ഗാന്‍ - പാക് അതിര്‍ത്തിയിലൂടെ പോകുന്നതായി റോയിട്ടേഴ്സിന്റെ റിപ്പോർട്ട്.
കാബൂളിലെ വിമാനത്താവളത്തിന്റെ പ്രവർത്തനം നിലച്ചതോടെ താലിബാനെ ഭയന്നാണ് ജനങ്ങളുടെ പലായനം എന്നാണ് റിപ്പോർട്ടിൽ പറയുന്നതു .ഇറാനും മധ്യേഷ്യൻ രാജ്യങ്ങളും അഭയാർത്ഥികൾക്ക് കൂടുതൽ സുരക്ഷാ ഉറപ്പാക്കുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.
ഖൈബർ ചുരത്തിന് കിഴക്ക് പാക്കിസ്ഥാനുമായുള്ള പ്രധാന അതിർത്തിയായ ടോർഖാമിൽ അതിർത്തി തുറക്കുന്നതും കാത്തു ആയിരങ്ങളുണ്ടെന്നു ഒരു പാക് ഉദ്യോഗസ്ഥൻ പറഞ്ഞതായാണ് റോയിട്ടേഴ്സിന്റെ റിപ്പോർട്ട് ,ഇറാൻ അതിർത്തിയിലെ ഇസ്ലാം ഖാല പോസ്റ്റിലും ആയിരക്കണക്കിന് ആളുകളാണുള്ളത് .
വലിയ മാനുഷിക പ്രതിസന്ധിയിലാണ് അഫ്ഖാൻ എന്ന് കഴിഞ്ഞ ദിവസം യുഎൻ അഭയാർഥികളുടെ ഹൈക്കമ്മീഷണർ ഫിലിപ്പോ ഗ്രാൻഡി അഭിപ്രായപ്പെട്ടിരുന്നു. അഫ്ഗാനിസ്ഥാനിലെ വികസന സംഘടനകൾക്കായി ജോലി തുടരുന്ന 10,000 മുതൽ 40,000 വരെ അഫ്ഗാൻ ജീവനക്കാർ ഭീഷണി നേരിടുന്നുണ്ടെങ്കിൽ ജർമ്മനിയിലേക്ക് ഒഴിപ്പിക്കാൻ അവകാശമുണ്ടെന്ന് ജർമ്മനി ചൂണ്ടിക്കാട്ടിയെന്നാണ് വിവരം.
ഇതിനിടെ കാബൂൾ വിമാനത്താവളം എങ്ങനെ പ്രവർത്തിപ്പിക്കാമെന്നതിനെക്കുറിച്ച് താലിബാൻ ചില രാജ്യങ്ങളുമായി ചർച്ചകൾ നടത്തുന്നുണ്ടെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ-യെവ്സ് ലെ ഡ്രിയാൻ പറയുന്നു. ഉസ്ബെക്കിസ്ഥാന്റെ കര അതിർത്തി അടഞ്ഞുകിടക്കുകയാണെന്നും എന്നാൽ വിമാനങ്ങളുടെ പ്രവർത്തനം പുനരാരംഭിച്ചുകഴിഞ്ഞാൽ ജർമ്മനിയിലേക്ക് പോകാൻ അഫ്ഘാൻ ജനതയെ സഹായിക്കുമെന്ന്
സർക്കാർ അറിയിച്ചു. രാജ്യം വിട്ടുപോകാൻ ആഗ്രഹിക്കുന്നവർക്ക് അതിനു അനുവാദം നൽകണമെന്ന് യുഎൻ സെക്യൂരിറ്റി കൗൺസിൽ നേരത്തെ പ്രമേയത്തിലൂടെ വ്യക്തമാക്കിയിരുന്നു.