
60 ശതമാനത്തില്‍ അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്.
ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 75 ദിവസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിനക്കണക്കിൽ. ചികിത്സയിലുള്ളവരുടെ എണ്ണം പത്ത് ലക്ഷത്തില്‍ താഴെയാണ്. ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ 66 ദിവസത്തെ കുറഞ്ഞ കണക്കാണിത്. ഇന്നലെ 60471 ആളുകള്‍ കൊവിഡ് ബാധിതരായി. 2726 പേര്‍ രോഗം ബാധിച്ച് മരിച്ചു. രോഗമുക്തി നിരക്ക് 95. 60 ശതമാനമായി ഉയര്‍ന്നു.
60 ശതമാനത്തില്‍ അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇപ്പോഴും കൊവിഡ് നിരക്ക് കൂടുതലുള്ളത്. രാജ്യത്ത് 3.45 ശതമാനമാണ് ടിപിആര്‍ നിരക്ക്. 8ാം ദിവസമാണ് അഞ്ച് ശതമാനത്തില്‍ താഴെ ടിപിആര്‍ റേറ്റ് നിലനില്‍ക്കുന്നത്. മരണസംഖ്യയില്‍ 1500 മരണം സ്ഥിരീകരിച്ചത് മഹാരാഷ്ട്രയില്‍ നിന്നാണ്. അതേസമയം ഡെല്‍റ്റ പ്ലസ് വകഭേദവുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയം ഇന്ന് വാര്‍ത്താ സമ്മേളനം നടത്തും.