60,000ലേറെ കോവിഡ് രോഗികള്‍

ഇന്നലെ മാത്രം 291 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,61,843 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 5,21,808 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

ഇന്ത്യയിൽ  ഇന്നലെയും 60,000ലേറെ കോവിഡ് രോഗികള്‍. 24 മണിക്കൂറിനിടെ 68,020 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 1,20,39,644 ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്നലെ മാത്രം 291 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,61,843 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 5,21,808 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

24 മണിക്കൂറിനിടെ 32,231 പേരാണ് രോഗമുക്തി നേടിയത്.  നിലവില്‍ കോവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചവരുടെ എണ്ണം 6,05,30,435 ആയി ഉയര്‍ന്നു.

മഹാരാഷ്ട്ര ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതാണ് രോഗികളുടെ എണ്ണം ഉയരാന്‍ കാരണം. മഹാരാഷ്ട്രയില്‍ ആദ്യമായി പ്രതിദിന രോഗികളുടെ എണ്ണം 40,000 കടന്നു.
 
More from International News

Blogs