
അന്യഭാഷാ ചിത്രങ്ങളിൽ നിന്നും നിരവധി പ്രതിഭകൾ മലയാള സംഗീതലോകത്തിന്റെ ഭാഗമായത് പോലെ തന്നെ കിഷോർ കുമാറും മലയാളികൾക്ക് പ്രിയങ്കരനായ ഗായകനായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ശബ്ദത്തിൽ അധികം മലയാള ഗാനങ്ങൾ കേൾക്കാനുള്ള ഭാഗ്യം നമുക്ക് ഉണ്ടായിട്ടില്ല. കിഷോർ കുമാർ ഒരു മലയാളം ഗാനം മാത്രമേ പാടിയിട്ടുള്ളു.