ഇന്നലെ 3921 പേരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 3,74,305 ആയി ഉയർന്നു. നിലവിൽ 9,73,158 പേരാണ് ചികിത്സയിൽ കഴിയുന്നത്.
ഇന്ത്യയിൽ തുടർച്ചയായ ഏഴാം ദിവസവും പ്രതിദിന കോവിഡ് രോഗികൾ ഒരു ലക്ഷത്തിൽ താഴെ. ഇന്നലെ 70,421 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഇന്നലെ 3921 പേരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 3,74,305 ആയി ഉയർന്നു. നിലവിൽ 9,73,158 പേരാണ് ചികിത്സയിൽ കഴിയുന്നത്.
ഇന്നലെ മാത്രം 1,19,501 പേരാണ് രോഗമുക്തി നേടിയത്. ഇതിനിടെ ഇന്ത്യയില്‍ കാണപ്പെടുന്ന കോവിഡ് വൈറസിന്‍റെ ഡെൽറ്റ വകഭേദത്തിന് ജനിതകമാറ്റം. ഡെൽറ്റ പ്ലസ് എന്ന് പേരുള്ള പുതിയ വകഭേദമാണ് രാജ്യത്ത് കണ്ടെത്തിയിരിക്കുന്നത്. യു.കെ സര്‍ക്കാരിനു കീഴിലുള്ള പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് എന്ന സ്ഥാപനം നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. പഠന റിപ്പോര്‍ട്ട് പ്രകാരം ജൂൺ ഏഴു വരെ ആറു പേരിലാണ് ഈ വകഭേദം സ്ഥിരീകരിച്ചത്. അതിവേഗത്തിലാണ് ഈ വകഭേദത്തിന്‍റെ വ്യാപനമെന്നും പഠനം വ്യക്തമാക്കുന്നു.