കോവാക്സ് മുഖേന  3 മില്ല്യൺ മുതൽ 4 മില്യൺ ഡോസ് വരെ പ്രതീക്ഷിച്ചു ഇന്ത്യ

റോയിട്ടേഴ്‌സ്

ഇന്ത്യയിൽ ഓഗസ്റ്റ് മാസത്തോടെ കോവാക്സ് മുഖേന  3 മില്ല്യൺ മുതൽ 4 മില്യൺ ഡോസ് വരെ ഫൈസർ ,മോഡേണ  വാക്‌സിനുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റോയിട്ടേഴ്‌സിന്റെ റിപ്പോർട്ട് .
ഗാവി വാക്സിൻ അലയൻസ്, ലോകാരോഗ്യ സംഘടന  എന്നിവരുടെ നേതൃത്വത്തിലുള്ള കോവാക്സിന് യുഎസ് നിർമ്മിത ഡോസുകൾ ഈ മാസം ആദ്യം തന്നെ ഇന്ത്യയിലേക്ക് അയയ്ക്കാൻ കഴിയുമെന്നാണ്  ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചു റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. കോവാക്സ് വഴിയുള്ള സംഭാവനയാണ് ഇതെന്നും റിപ്പോർട്ടിൽ പറയുന്നു. 

ലോകത്തെ ഏറ്റവും വലിയ വാക്സിനുകൾ ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. 
 ഇതുവരെ 358.1 ദശലക്ഷം വാക്സിൻ ഡോസുകൾ നൽകിയിട്ടുണ്ട് . ചൈനയ്ക്കുശേഷം ലോകത്തിലെ ഏറ്റവും കൂടുതൽ  പേർക്ക് കുറഞ്ഞത് ഒരു ഡോസ് എങ്കിലും ഇന്ത്യയിൽ വിതരണം ചെയ്യുന്നുണ്ട്.
അസ്ട്രാസെനെക്ക വാക്സിനുകളുടെ ലൈസൻസുള്ള പതിപ്പാണ് ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്നത്.
ഡിസംബറോടെ എല്ലാ മുതിർന്നവർക്കും രോഗപ്രതിരോധ കുത്തിവയ്പ്പ് നടത്തുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഇന്ത്യ ഒരു ദിവസം 10 ദശലക്ഷം ഡോസുകൾ നൽകേണ്ടതുണ്ടെന്ന് വിദഗ്ദ്ധർ പറഞ്ഞു. ജൂലൈ 2 മുതൽ ആഴ്ചയിൽ ഒരു ദിവസം ഏകദേശം 4 ദശലക്ഷം ഡോസുകളാണ് നൽകുന്നത്.
മോഡേണ, ഫൈസർ എന്നിവയ്‌ക്ക് പുറമേ, വാക്‌സിൻ വിതരണത്തിനായി ഇന്ത്യ ജോൺസൻ & ജോൺസണെ സമീപിക്കുന്നതും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 

ഉൽപ്പാദനം ഇനിയും ആരംഭിച്ചിട്ടില്ലെങ്കിലും ഇന്ത്യയുടെ ബയോളജിക്കൽ ഇ ലിമിറ്റഡുമായി ജോൺസൻ ആൻഡ് ജോൺസൺ ഇതിനകം ഒരു നിർമ്മാണ കരാർ ഒപ്പിട്ടെന്നാണ് വിവരം.ഇന്ത്യയിൽ  വാക്സിൻ വിതരണം ത്വരിതപ്പെടുത്താനാണ് കമ്പനി ആഗ്രഹിക്കുന്നതെന്ന് ജോൺസൻ ആൻഡ് ജോണ്സണിന്റെ  ഇന്ത്യയിലെ  വക്താവ് പറഞ്ഞു.

More from International News

Blogs