മരിച്ചത് കോവിഡ് ഐസൊലേഷൻ വാർഡിലെ രോഗികൾ
ഇറാഖിലെ നസീറിയ സിറ്റിയിൽ കോവിഡ് ഐസൊലേഷൻ വാർഡില്‍ തീ പടർന്ന് 60 പേർ മരിച്ചു.
ഇറാഖ് മെഡിക്കല്‍ അധികൃതര്‍ അറിയിച്ചു. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മരണസംഖ്യ ഉയർന്നേക്കാമെന്നാണ് റിപ്പോർട്ട്.
ഷോട്ട് സര്‍ക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഓക്സിജന്‍ സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന സംശയവും നിലനില്‍ക്കുന്നു. എന്നാൽ ആരോഗ്യ മന്ത്രാലയം ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
തീ പടര്‍ന്ന സമയത്ത്രോ നിരവധി രോഗികള്‍ വാര്‍ഡില്‍ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്.
ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് തീപിടിത്തം മൂലം ഇറാഖില്‍ കോവിഡ് ബാധിതര്‍ മരിക്കുന്നത്. ബാഗ്ദാദിലെ ആശുപത്രിയില്‍ ഓക്സിജന്‍ ടാങ്ക് പൊട്ടത്തെറിച്ച് 82 പേര്‍ കഴിഞ്ഞ ഏപ്രിലില്‍ മരിച്ചിരുന്നു.