ഒഡീഷ തീരത്ത് ആഞ്ഞടിച്ച് തിത്‍ലി ചുഴലിക്കാറ്റ്; 8 മരണം

ഒഡീഷ തീരത്ത് ആഞ്ഞടിച്ച് തിത്‍ലി ചുഴലിക്കാറ്റ്; 8 മരണം

ഒഡീഷയുടേയും ആന്ധ്രയുടേയും തീരങ്ങളില്‍ കനത്ത നാശം വിതച്ച തിത്‌ലി ചുഴലിക്കാറ്റില്‍ എട്ടു മരണം.ആന്ധ്രപ്രദേശിലെ ശ്രീകാകുളത്ത് മരം കടപുഴകി വീണാണ് രണ്ടുപേര്‍ മരിച്ചത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട തിത്‌ലി, ഒഡിഷ തീരത്ത് കനത്ത നാശമാണ് വിതച്ചത്.
മഴയിലും കാറ്റിലും മരങ്ങള്‍ കടപുഴകിവീണ് വൈദ്യുതി ടെലിഫോണ്‍ ബന്ധങ്ങള്‍ .
വിഛേദിക്കപ്പെട്ടു. പലയിടങ്ങളിലും റോഡ് ഗതാഗതം താറുമാറായി. ആന്ധ്ര, ഒഡീഷ തീരപ്രദേശങ്ങളിലെ റയില്‍ ഗതാഗതം നിർത്തിവച്ചു.തീരദേശമേഖലകളില്‍നിന്ന് മൂന്ന് ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്…
ഒഡീഷയ്ക്കും ആന്ധ്രപ്രദേശിനും പുറമേ, പശ്ചിമ ബംഗാളിലും മിസോറാമിലും കനത്ത മഴയും വെള്ളപൊക്കവും ഉണ്ടാകുമെന്നും മുന്നറിയിപ്പ് ഉണ്ട്.


 
GET IN TOUCH
SELECT STATION
on air